‘നിക്ഷേപകർക്ക് നൽകാനുള്ളത് 42 കോടിയിലധികം : നൂറ് കോടിയിലധികം ആസ്തി ഉണ്ടായിരുന്ന ബാങ്കിന് ഇപ്പൊഴുള്ളത് 18 കോടിയുടെ ആസ്ഥിമാത്രം !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സി പി ഐ എം ൻ്റെ നിയന്ത്രണത്തിലുള്ള ഓമല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന് നൂറ് കണക്കിന് നിക്ഷേപകരും 70 കോടിയിൽ പരം രൂപയുടെ സ്ഥിര നിക്ഷേപവും 100 കോടിയുടെ ആസ്ഥിയും ഉണ്ടായിരുന്നതാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. മുൻപ് എ ഗ്രെഡ് ബാങ്കായി മികച്ച നിലയിൽ പ്രവർത്തിച്ച് വന്നിരുന്ന ബാങ്ക്, 2023 മുതലാണ് നിക്ഷേപകരുടെ പണം മടക്കി നൽകാതായത്. ഇടത് പക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും തിരിച്ചടവോ ജാമ്യ വസ്തുവിൻ്റെ മൂല്യമൊ കണക്കാക്കാതെ ലക്ഷങ്ങൾ ലോൺ നൽകിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ആരോപണം. വിവിധ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകരും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

ഭാര്യയുടെ പിഎഫ് അനുകുല്യങ്ങളടക്കം 50 ലക്ഷം രൂപയോളം ഇവിടെ നിക്ഷേപിച്ച വ്യാപാരിയായ സജീവിൻ്റെ മകളുടെ മെഡിസിൻ പഠന മോഹവും ഡപ്പോസിറ്റ് തുക ലഭിക്കാതെ വന്നതോടെ ഉപേക്ഷിക്കേണ്ടി വന്നു : നവകേരള സദസിലടക്കം പരാതിയുമായി പോയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്ന് സജീവ് പറയുന്നു. വർക്ക്ഷോപ്പ് ജീവനക്കാരനായ ജോൺസൺ കഠിനാധ്വാനം ചെയ്ത് സ്വരുക്കൂട്ടിയ തുക മകളുടെ വിവാഹത്തിന് പോലും ലഭിക്കാത്തതിൻ്റെ വിഷമത്തിലാണ്.

ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ 40 വർഷത്തിലധികം കാലം ജോലി ചെയ്ത് സമ്പാദിച്ച തുകയിൽ നിന്നും, രണ്ട് പെൺമക്കളെ വിവാഹം ചെയ്ത് അയച്ച ശേഷം മിച്ചം പിടിച്ച,12 ലക്ഷത്തോളം രൂപ, വാർദ്ധക്യ കാലത്തെ അവശ്യങ്ങൾക്കായി കരുതി, ഇവിടെ നിക്ഷേപിച്ച തുകയുടെ മുതലൊ പലിശയോ കിട്ടാത്ത നിസഹായാവസ്ഥയിലാണ്, എ വി ചന്ദ്രശേഖരൻ പിള്ള.

തനിക്ക് ഒരു അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യത്തിനായി നിക്ഷേപ തുകയിൽ നിന്നും കുറച്ച് പണം അവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രാധ പറഞ്ഞു . 19 ഓളം നിക്ഷേപകർ നൽകിയ പരാതിയിൽ ബാങ്ക് അധികൃതർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ സർക്കാർ വന്നതോടെ തങ്ങൾക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ’.

Leave a Reply

Your email address will not be published. Required fields are marked *