അങ്കണവാടി പ്രവേശനോത്സവം

Uncategorized
Print Friendly, PDF & Email

മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 32 നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു, മാതാപിതാക്കൾ, പൂർവവിദ്യാർഥികൾ,പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത അംഗം മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ,നിർമ്മല ചന്ദ്രബാബു മുതലായവർ പ്രസംഗിച്ചു.കഴിഞ്ഞവർഷം അങ്കണവാടി പഠനം പൂർത്തിയാക്കിയവർക്കും പുതുതായി പ്രവേശനം നേടിയവർക്കും ചിത്രകഥ പുസ്തകം,നോട്ട് ബുക്ക് മുതലായവ നല്കി, പങ്കെടുത്ത എല്ലാവർക്കും മധുരപലഹാര വിതരണവും നടന്നു

30/05/2026
ബിജു നൈനാൻ മരുതുക്കുന്നേൽ

 

Leave a Reply

Your email address will not be published. Required fields are marked *