മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി മോഡൽ താത്ക്കാലിക പാലങ്ങൾ തുറന്നു.

Uncategorized

മാരാമൺ – മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ബെയ്‌ലി മോഡൽ താത് ക്കാലിക പാലങ്ങൾ തുറന്നു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പി സ്കോപ്പാ ഉദ്ഘാടനം നിർവഹിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ ആമുഖ പ്രസംഗം നടത്തി. സംഘം ഭാര വാഹികളായ പ്രൊഫ. എബ്രഹാം. പി. മാത്യു, സഞ്ചാരസെക്രട്ടറി റവ. ജിജി വർഗീസ്, ട്രഷറർ എബി തോമസ് വാരിക്കാട്, കൺസൽറ്റന്റ് എഞ്ചിനീയർ ജോർജ് വർക്കി, സംഘം മാനേജിങ് കമ്മിറ്റി അംഗങ്ങളായ റവ. ജോജി തോമസ്, റവ. ജോജി ജേക്കബ്, സാം ചെമ്പകത്തിൽ, റ്റിജു. എം. ജോർജ്, പി. പി. അച്ചൻകുഞ്, അനി കോശി, ഡോ. ഷാജി എ. എസ്, ജോൺസൺ എബ്രഹാം, ഗീതമ്മ മാത്യു, ലാലമ്മ വർഗീസ്,, മാത്യു ജോൺ, സുബി പള്ളിക്കൽ, എം. സി. ജോർജ്കുട്ടി, എസ്. ബിനോജ്, മനോജ്‌ മലയിൽ, ഇവാ. ശെൽവരാജ്, സഭാ കൗൺസിൽ അംഗങ്ങളായ തോമസ് കോശി, വർഗീസ് ഫിലിപ്പ്, ജോർജ് കെ നൈനാൻ, സാം കച്ചോര തുടങ്ങിയവർ പങ്കെടുത്തു. 700 എംഎം വ്യാസമുള്ള വലിയ മൈൽഡ് സ്റ്റീൽ പൈപ്പുകളും ബെയ്‌ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗർഡറുകളും ഉപയോഗിച്ചാണ് താത് കാലിക പാലം നിർമ്മിച്ചത്. ചെപ്പള്ളിപുരയിടം, മുക്കരണത്തു കവട്, റിട്രീറ്റ് സെന്റർ എന്നിവടങ്ങളിൽ നിന്ന് മണൽപ്പുറത്തേക്ക് ഇറങ്ങാൻ മൂന്നു പാ ലങ്ങളാണ് നിർമ്മിച്ചത്. റിട്രീറ്റ് സെന്ററിനു മുൻപിലൂടെയുള്ള പാലത്തിനു നാലു മീറ്റർ വീതിയും മറ്റ് 2 പാലങ്ങൾക്ക് 3 മീറ്ററും വീതിയുണ്ട്. അത്യാവശ്യ ഘട്ടത്തിൽ ആവശ്യമെങ്കിൽ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്കോ ആംബുലൻസിനോ മണൽപ്പുറത്തേക്ക് എത്താനാകും.

ദേശീയ പാതയിലെ തോട്ടപ്പള്ളി, നീണ്ടകര ഉൾപ്പെടെ കടൽപ്പാലങ്ങളിലും നദികളിലും പൈലിങ് നടത്തുന്ന എറണാകുളം ആസ്ഥാനമായ അവാൻസ് എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് നിർമാണം ഏറ്റെടുത്തു പൂർത്തിയാക്കിയത്. ചമ്പക്കുളത്തു നിന്നുള്ള മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ 20 ജോലിക്കാർ രാപകൽ നിർമാണത്തിൽ ഏർപ്പെട്ടു. കമ്പനി എംഡി പുതുപ്പള്ളി സ്വദേശി സോണി സ്കറിയ പട്ടമ്പറമ്പിൽ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചു. എറണാകുളത്ത് നിർമിച്ച് ഇവിടെ എത്തിച്ച് ഘടിപ്പിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം. 5 എംഎം കനമുള്ള ഇരുമ്പുപാളിക്കു മുകളിൽ കാർപ്പറ്റ് വിരിക്കും.

കൺവൻഷൻ കഴിഞ്ഞാലുടൻ പാലത്തിന്റെ ഉരുക്കു ഗർഡറുകളും മറ്റും സഭ വക ചെപ്പള്ളി പുരയിടത്തിൽ സൂക്ഷിക്കും. 15 വർഷം വരെ ഇതേ രീതിയിൽ കമ്പനി തന്നെ പാലം നിർമിച്ചു നൽകുമെന്ന് സംഘം ജനറൽ സെക്രട്ടറി റവ.എബി. കെ. ജോഷ്വാ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *