വിശ്വകർമ്മ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : പത്തനംതിട്ട വിശ്വകർമ്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും എസ്എസ്എൽ സി, സിബിഎസ്ഇ ,പാസായ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും, കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും നടത്തപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ആർ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ റോയ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. നഗരസഭ ജനപ്രതിനിധികളെ സംഘടനാ ഭാരവാഹികൾ പൊന്നാടയിട്ട് ആദരിച്ചു .

യോഗത്തിൽ സെക്രട്ടറി രാജേഷ് ആനപ്പാറ, ഖജാൻജി ബിജു മൈലപ്ര, വൈസ് പ്രസിഡന്റ്മാരായ ജി കാളിദാസൻ, പി അനന്തകൃഷ്ണൻ, എൻ കുമാരസ്വാമി, ജോയിന്റ് സെക്രട്ടറിമാരായ കെ കെ ധനപാലൻ, ജി സുരേഷ്, വി രാജേഷ് മഹിളാ സൊസൈറ്റി പ്രസിഡണ്ട് വിജയലക്ഷ്മി പി ജി , സെക്രട്ടറി നിഷ എം ജി മുസിപ്പൽ വൈസ് ചെയർമാൻ സഗീർ കൗൺസിലർമാരായ അഡ്വ.സുരേഷ് കുമാർ, പി കെ അനീഷ്,അരവിന്ദാക്ഷൻ നായർ ,അൻസിൽ മുഹമ്മദ് , സി കെ അർജ്ജുനൻ തുടങ്ങിയ ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു. മഹിളാ സൊസൈറ്റി ഭാരവാഹികളായി രാജി കെ ശിവൻ (പ്രസിഡണ്ട്,) നിഷ എം ജി( സെക്രട്ടറി), സുമിത എം എസ് (ഖജാൻജി) . വൈസ് പ്രസിഡന്റുമാരായി വാണിമണി, ജയശ്രീ . ജോ. സെക്രട്ടറിമാരായി അമ്പിളി എൻ ,ലേഖ ആർ എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.ചടങ്ങിൽ എസ്എസ്എൽസി പാസായ കുട്ടികൾക്ക് അവാർഡ് ദാന വിതരണം നടത്തി . പുതിയതായി പണികഴിപ്പിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ആധാര കൈമാറ്റം പ്രസിഡണ്ട് ആർ അയ്യപ്പൻ സംഘടനഭാരവാഹികൾക്ക് നൽകി .

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട വിശ്വകർമ്മ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ റോയ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *