പത്തനംതിട്ട: രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണ ക്യാമ്പയിനുകളും യുവജന മുന്നേറ്റങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിപത്തിനെതിരെ സർക്കാർ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നും, പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ “തുഫാൻ” പദ്ധതി പ്രഹസനമായി മാറാതെ കാര്യക്ഷമമായി നടപ്പാക്കണമെന്നും, യുവജനങ്ങളെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ സ്കൂൾ-കോളേജ് തലങ്ങളിൽ സ്ഥിരമായ ഇടപെടലുകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ മുഖ്യ അതിഥി ആയി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഞ്ജു എസ് അരവിന്ദ് അധ്യക്ഷത വഹിച്ചു. ആർ.ജെ ഡി ജില്ലാ പ്രസിഡന്റ് അഡ്വ.മനു വാസുദേവ്,സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ പ്രശാന്ത് മോളിക്കൽ,ബിജോയ് ടി മാർക്കോസ് എന്നിവർ പ്രസംഗിച്ചു, ജില്ലാ ഭാരവാഹികൾ ആയി അഞ്ചു എസ് അരവിന്ദ് (RYJD ജില്ലാ പ്രസിഡന്റ് ), സുധി കുമാർ (ജനറൽ സെക്രട്ടറി ), സെക്രട്ടറിമാരായി വിഷ്ണു പി പി, അതുൽ, സോജൻ മാണികുളം, വൈസ് പ്രസിഡന്റ് ആയി ആഷിക് പി. എം, ട്രഷറർ ആയി അംജിത എന്നിവരെ തിരഞ്ഞെടുത്തു. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.


