മെഴുവേലി പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ് : മഴക്കുഴികൾ സാർവ്വത്രികമായി നിർമ്മിക്കണം

Pathanamthitta
Print Friendly, PDF & Email

മെഴുവേലി – മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത വരൾച്ചയാണ് നമ്മുടെ നാട്ടിൽ ഇന്ന് അനുഭവപ്പെടുന്നത്. ഹരിതാഭവും ജലാശയ ങ്ങളാൽ സമ്പന്നവുമായ കേരളം ഇന്ന് കടുത്ത വേനൽച്ചൂടിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ പ്രകടമാകുന്ന കാലാവസ്ഥാ വ്യതിയാന ങ്ങളും ആഗോള താപനവും കേരളത്തിന്റെ തനതായ കാലാവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നു. സമൃദ്ധമായി മഴ ലഭിക്കാറുണ്ടെങ്കിലും, മണ്ണ് ജലത്തെ ആഗിരണം ചെയ്യാത്തതും ഭൂഗർഭജല നിരപ്പ് ക്രമാതീതമായി താഴുന്നതും വരൾച്ചയുടെ ആക്കം കൂട്ടുന്നു.

കഴിഞ്ഞ 45 ദിവസങ്ങളിലായി മെഴുവേലി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുവാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വരൾച്ചയെ പ്രതിരോധി ക്കാനുള്ള സമഗ്രമായ പലമാർഗ്ഗങ്ങളും നമുക്ക് ചെയ്യേണ്ടതായിട്ടുണ്ട് വരും കാല ങ്ങളിലേക്ക്. ഈ സാഹചര്യത്തിൽ, ഗ്രാമപഞ്ചായത്ത് തലത്തിൽ ‘മഴക്കുഴികൾ’ സാർവ്വത്രികമായി നിർമ്മിച്ച് ഭൂഗർഭജല സംഭരണം ഉറപ്പാക്കുക എന്നത് വരൾച്ചയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രായോഗികവും ശാസ്ത്രീയവുമായ ഒരു മാർഗ്ഗമാണ്.

Rainwater Harvesting അഥവാ മഴക്കൊയ്ത്ത് വരും നാളകളിലെ ജല സുരക്ഷക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. ഈ വരുന്ന ഇടവപ്പാതി / കാല വർഷ കാലയള വിൽ ഭൂഗർഭ ജല സംരക്ഷണം മുൻ നിർത്തി ഗ്രാമ പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും, മറ്റ് ഇടങ്ങളിലും മഴകുഴികളുടെ നിർമ്മാണ ത്തിനായി ഒരു ജനകീയ ഇടപെടൽ നമുക്ക് നടത്താം.

ആഗോള താപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില ഉയരുന്നത് കേരളത്തിലെ കാലവസ്ഥയേയും കഠിനമായി ബാധിച്ചിരിക്കുന്നു. കേ രളത്തിൽ പരമ്പരാഗതമായി ലഭിച്ചിരുന്ന ഇടവപ്പാതിയും, തുലാവർഷവും ഇന്ന് പ്രവചനാതീതമായി മാറി. ചുരുങ്ങിയ ദിവസങ്ങളിൽ പെയ്യുന്ന അതിശക്തമായ മഴയാണ് ഇപ്പോഴത്തെ പ്രത്യേകത. പെയ്യുന്ന ജലം മണ്ണിലേക്ക് ഇറങ്ങാൻ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ കടലിലേക്ക് ഒഴുക്കിപ്പോകുന്നു.

അതേ സമയം ഉയർന്ന താപനില കാരണം ജലാശയങ്ങൾ വേഗത്തിൽ വറ്റിവരളുകയും ബാഷ്പീകരണത്തിന്റെ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്നു. പ്രകൃതി ദത്തമായ ജലസംഭരണികൾ നഷ്ടപ്പെട്ടു. ഇതിന്റെ നേരിട്ടുള്ള ആഘാതം ഭൂഗർഭജല സ്രോതസ്സുകളിലാണ് പ്രതിഫലിക്കുന്നത്; കിണറുകളും കുഴൽക്കിണറുകളും വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റിവരളുന്നു. ഈ ഒരു സാഹചര്യത്തിൽ മഴവെള്ള സംഭരണത്തിൻ്റെ പ്രാധാന്യം നമുക്ക് ലളിതമായി തന്നെ ബോധ്യപ്പെടും.

​മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്ക് ഇറക്കി വിടുന്നതിനുള്ള ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു സാങ്കേതികവിദ്യയാണ് മഴക്കുഴികൾ .മഴ പെയ്യുമ്പോൾ കുതിച്ചൊഴു കുന്ന വെള്ളം ഈ കുഴികളിൽ വന്ന് നിറയുന്നു. ഇത് വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറയ്ക്കുകയും, മണ്ണിലേക്ക് പതുക്കെ ഇറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

​ഇത്തരത്തിൽ മണ്ണിലേക്ക് ഇറങ്ങുന്ന ഈ ജലം ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയും അത് ചുറ്റുമുള്ള കിണറുകളിലെ ജലനിരപ്പ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

​ഇവിടെയാണ് സാർവ്വത്രികമായി മഴക്കുഴികൾ നിർമ്മിക്കേണ്ടതിൻ്റെ കാലിക പ്രസക്തി. ഈ മഴക്കുഴികൾ നിർമ്മിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ വീടിന്റെ യോ മാത്രം ഉത്തരവാദിത്തമായി കാണാതെ, ഗ്രാമപഞ്ചായത്ത് തലത്തിൽ തന്നെ ഒരു ജനകീയ കാമ്പയിനായി ഏറ്റെടുക്കേണ്ട തുണ്ട്.

കുറഞ്ഞത് 3 മുതൽ 5 വരെയെങ്കിലും മഴ കുഴികൾ ഒരോ വീടിൻ്റെയും പരിസരിത്ത് നിർമ്മിക്കണം. കൂടാതെ ഓരോ വാർഡി ലെയും ഭൂപ്രകൃതി വിലയിരുത്തി കുന്നിൻ പ്രദേശങ്ങൾ, സമതലങ്ങൾ, കൃഷിയിടങ്ങൾ, പൊതുസ്ഥലങ്ങൾ, സ്കൂൾ വളപ്പുകൾ, റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മഴ കുഴികൾ നിർമ്മിക്കേണ്ടതുണ്ട്. കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, യുവജന പ്രസ്ഥാങ്ങൾ ഈ ദൗത്യത്തിൽ മുന്നോട്ട് വരണം.

​ഭാവിയുടെ സുരക്ഷയ്ക്ക് ജലസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആഗോള താപനത്തെ ഒറ്റയ്ക്ക് നേരിടാൻ നമുക്ക് കഴിയില്ലെങ്കിലും, അതിന്റെ ആഘാതം കുറയ്ക്കാൻ പ്രാദേശികമായ ഇടപെടലുകളിലൂടെ നമുക്ക് സാധിക്കും. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ സാർവ്വത്രികമായി മഴക്കുഴികൾ നിർമ്മിക്കു ന്നത് കേരളത്തിലെ ഭൂഗർഭജലക്ഷാമത്തിന് ശാശ്വതമായ പരിഹാരമേകും. വരും കാലത്ത് വരൾച്ചയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഈ ഒരു ജനകീയ ജലസംരക്ഷണ മാതൃക നമുക്ക് അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *