പത്തനംതിട്ട: പത്ത് വർഷത്തെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് സർക്കാർ ജീവനക്കാർ മോചനമായെന്ന് നിയുക്ത ആറന്മുള എം എൽ എ അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ 42-o കളക്ട്രേറ്റ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ബ്രാഞ്ച് പ്രസിഡൻ്റ് പിക്കു വി സൈമൺ അദ്ധ്യഷത വഹിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ പി എസ് വിനോദ് കുമാർ ഉദ്ഘാടനവും ചെയ്തു . ജില്ല സെക്രട്ടറി ഷിബു മണ്ണടിയും മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന കമ്മറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി .പ്രശാന്ത് കുമാർ, ബിജു സാമുവൽ ജില്ലാ ട്രഷറർ ജി ജയകുമാർ ജില്ലാ ഭാരവാഹികൾ ആയ എസ് കെ സുനിൽ കുമാർ, അബു കോശി, നൗഫൽ ഖാൻ,വിഷ്ണു സലിം കുമാർ,ദിലീപ്ഖാൻ എ , ദർശൻ ഡി കുമാർ, അനിൽ കുമാർ ജി, ഡി.ഗീത, അനു അനിൽകുമാർ,സജീവ് റാവുത്തർ എന്നിവർ ആശംസകൾ അറിയിച്ചു.
പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ച് പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ്: ഷെബിൻ വി ഷെയ്ക്
സെക്രട്ടറി: ജയപ്രസാദ് കെ ജി
ട്രഷറർ: ബിജു റ്റി കെ എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ SHAJI VETTIPURAM
കേരള എൻ ജി ഒ അസോസിയേഷൻ 42-o കളക്ട്രേറ്റ് ബ്രാഞ്ച് സമ്മേളനം നിയുക്ത ആറന്മുള എം എൽ എ അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്യുന്നു .


