കലഞ്ഞൂർ അനന്തു കൊലക്കേസിലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

Crime
Print Friendly, PDF & Email

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ അ​ന​ന്തു കൊ​ല​ക്കേ​സി​ൽ പ്ര​തി ശ്രീ​കു​മാ​റി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.
ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് 2023 ഫെ​ബ്രു​വ​രി​യി​ൽ അ​യ​ൽ​വാ​സി ശ്രീ​കു​മാ​റാ​ണ് അ​ന​ന്തു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി 3യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പോ​ലീ​സ് ശേ​ഖ​രി​ച്ച സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ൽ പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ശി​ക്ഷാ​വി​ധി​ക്ക് ശേ​ഷം പ്രോ​സി​ക്യൂ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. അ​ങ്ങേ​യ​റ്റം ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് പ്ര​തി ന​ട​ത്തി​യ​തെ​ന്നും വി​ധി പ്ര​സ്താ​വ​ത്തി​ൽ പ​റ​യു​ന്നു. ക​നാ​ലി​ൽ വീ​ണാ​ണ് അ​ന​ന്തു​വി​ൻറെ മ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ച്ച അ​ന​ന്തു​വി​നെ അ​യ​ൽ​വാ​സി​യാ​യ ശ്രീ​കു​മാ​ർ അ​ടി​ച്ചു കൊ​ന്ന് ക​നാ​ലി​ൽ ത​ള്ളു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

സം​ഭ​വ​ദി​വ​സം എ​സ്റ്റേ​റ്റി​നു​ള്ളി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മ​ദ്യ​പി​ക്കു​മ്പോ​ൾ അ​വി​ടെ എ​ത്തി​യ ശ്രീ​കു​മാ​ർ അ​ന​ന്തു ഒ​റ്റ​യ്ക്കാ​കാ​ൻ വേ​ണ്ടി കു​റെ നേ​രം കാ​ത്തു നി​ന്നു. സു​ഹൃ​ത്തു​ക്ക​ൾ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​ന​ന്തു ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​മ്പോ​ൾ പി​ന്നി​ലൂ​ടെ എ​ത്തി ക​മ്പി വ​ടി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു 400 മീ​റ്റ​റോ​ളം അ​ക​ലെ ക​നാ​ലി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ഉ​പേ​ക്ഷി​ച്ച ക​മ്പി​വ​ടി​യും അ​ന​ന്തു​വി​ൻറെ മൊ​ബൈ​ൽ ഫോ​ണും ക​നാ​ലി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *