കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങാശലഭം കൗതുക കാഴ്ചയായി.

Kerala Alappuzha
Print Friendly, PDF & Email

തലവടി : കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങാശലഭം കൗതുക കാഴ്ചയായി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലാണ് ചൊവ്വാഴ്ച രാവിലെ ഈ ശലഭം പ്രത്യക്ഷപ്പെട്ടത്. വളർത്തു നായയായ ലക്കി തുടർച്ചയായി കുരയ്ക്കുന്നതിന്റെ കാരണമറിയാൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണി ജിജിമോൾ ജോൺസൺ വീടിന്റെ പുറത്ത് പരിശോധിച്ചപ്പോൾ ആണ് വിചിത്രമായ ഈ ശലഭത്തെ ശ്രദ്ധയിൽപ്പെട്ടത്.

ചിറകുകളിൽ മൂങ്ങയുടെ കണ്ണുകൾക്ക് സമാനമായ വലിയ പാടുകളുള്ള വലിയ നിശാ ശലഭങ്ങളാണ് മൂങ്ങാശലഭം (Owl Moth). ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്, ശത്രുക്കളെ ഭയപ്പെടുത്താനും വഴിതെറ്റിക്കാനും ഈ കൺപോളകൾ സഹായിക്കുന്നു. പ്രധാനമായും ഏഷ്യ, ഇന്ത്യ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ നിശാചരന്മാരാണ്. ചിറകുകൾക്ക് 12-13 സെ.മീ (ഏകദേശം 5 ഇഞ്ച്) വരെ വലിപ്പമുണ്ട്. മറ്റ് ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി രാത്രിയിൽ ആണ് ഇവരുടെ സഞ്ചാരം.

വീടുകളുടെ പരിസരങ്ങളിൽ എത്താറുള്ള പാമ്പുകൾ അടക്കം അപകടമുള്ളതും, അപരിചിതമായവ കണ്ടുപിടിക്കാനും അവ വീട്ടുകാരെ കുറച്ചുകൊണ്ട് അറിയിക്കാനും നായകൾ ചെയ്യുന്ന സേവനം മഹത്തരം തന്നെ . !!

Leave a Reply

Your email address will not be published. Required fields are marked *