പത്തനംതിട്ട – രണ്ട് കൊലപാതകം ഉൾപ്പെടെ 15 ഓളം കേസുകളിൽ പ്രതിയായ ആളെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ- തടയൽ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കി. തിരുവല്ല- ഇരവിപേരൂർ- വള്ളംകുളം സ്വദേശി തിരുവാമനപുരം എന്ന സ്ഥലത്ത് കുരുവിക്കാട്ടിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ കണ്ണൻ എന്നു വിളിക്കുന്ന അഖിൽ കുമാർ (34) നെയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേട്ട് കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം തിരുവല്ല ഇൻസ്പെക്ടർ SHO അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പാർപ്പിച്ചിരിക്കുന്നത്. ഇയാൾ മുൻപ് രണ്ട് കൊലപാതക കേസുകളിലും , കൂടാതെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ , വാഹനം കത്തിക്കൽ , കൊലപാതക ശ്രമം , സംഘം ചേർന്ന് ആക്രമണം , വീടുകയറി ആക്രമണം , അടിപിടി , സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറൽ , വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കൽ , തുടങ്ങി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും ഭംഗം വരുത്തുന്ന തരത്തിൽ പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. ഇത്തരത്തിലുള്ള ജില്ലയിലെ മറ്റ് സ്ഥിരം കുറ്റവാളികൾക്കെതിരെയും സ്ഥിരമായി മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നവർക്കെതിരെയും കാപ്പാ പോലൂള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതും ഇത്തരക്കാർക്കെതിരെ തിരുവനന്തപുരം റേഞ്ച് കാര്യാലയത്തിലേക്കും ജില്ലാ കളക്ടർക്കും റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതാണെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS അറിയിച്ചു.


