മെഴുവേലി: ജോർജ്ജിയൻ തീർത്ഥാടനകേന്ദ്രമായ മെഴുവേലി സെൻ്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ മർത്തമറിയം വനിതാ സമാജത്തിൻ്റെയും , കോഴഞ്ചേരി എം.ജി.ജോർജ്ജ് മുത്തൂറ്റ് ക്യാൻസർ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പും, ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു .ഏപ്രിൽ 28 ന് രാവിലെ എട്ടു മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. ഡോ .ഭവ്യ.എസ്.കുമാർ ക്ലാസുകൾ നയിക്കും.ഇടവക വികാരി ഫാദർ വിപിൻ ജോൺ കുറിയാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആദ്യം ബുക്ക് ചെയ്യുന്ന 40 സ്ത്രീകൾക്ക് പരിശോധന സൗജന്യം ആയിരിക്കും. ബുക്ക് ചെയ്യുന്നതിനായി 8075883688, 9847545067 എന്നീ നമ്പരിൽ ബന്ധപ്പെടുക .



