കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവയുമായി ബന്ധപ്പെട്ട ആറാം ഉത്സവം കോന്നി ഗാന്ധി ഭവൻ ദേവലോകം ഡയറക്ടർ എസ്സ്. അജീഷ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

അടിമാലി വനം വകുപ്പ് റെയിഞ്ച് ഓഫീസർ പി സി രാജൻ, മോഷഗിരി ഡയറക്ടർ ഡോ :രമേശ് ശർമ്മ, മാധ്യമ പ്രവർത്തകൻ ജെ. സനിൽ എന്നിവർ ഉത്സവ ആശംസകൾ നേർന്നു.
കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.


