ഇലവുംതിട്ട നാളെ അമ്പാടിയാകും ; മഹാശോഭായാത്ര നാളെ

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട : മെഴുവേലി, അയത്തിൽ, ഇലവുംതിട്ട എന്നീ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നാളെ തിങ്കളാഴ്ച വൈകിട്ട് 4.30ന് ഇലവുംതിട്ടയിൽ മഹാശോഭായാത്ര നടക്കും. ഇലവുംതിട്ട ദേവീ ക്ഷേത്രത്തിൽ രാവിലെ പ്രത്യേക പൂജയുടെ ശീകൃഷ്ണജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ഭാഗവത പാരായണം, വൈകിട്ട് ദീപാരാധനയും, ഭജയും ക്ഷേത്രത്തിൽ ഉണ്ടാകും.

മെഴുവേലിയിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ശ്രീ സദാനന്ദൻ സികെ ഉദ്ഘാടനം ചെയ്യുന്നതും, അയത്തിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര കെപിഎംഎസ് ജില്ലാ കമ്മറ്റിയംഗവും, മുൻ സൈനികനുമായ ശ്രീ. ദയാനന്ദൻ കെപി ഉദ്ഘാടനം ചെയ്യുന്നതും, ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്നാരംഹിക്കുന്ന ശോഭായാത്ര എൻഎസ്എസ് ചെങ്ങന്നൂർ യൂണിയൻ മെമ്പറായ ശ്രീമതി. ഗീതാ വി നായർ ഉദ്ഘാടനം ചെയ്യുന്നതുമായിരിക്കും.

ശോഭായാത്രകൾ നേടിയകാല ഗുരുമന്ദിര സന്നിധിയിൽ സംഗമിച്ചു മഹാ ശോഭായാത്രയായി ഇലവുംതിട്ട മലനടയിൽ എത്തിയ ശേഷം തിരികെ ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ സമാപിക്കുന്നതുമായിരിക്കും. ശോഭായാത്രകളുടെ തുടക്കത്തിലും, സമാപനത്തിലും വയനാട് അനുസ്മരണവും, ശ്രദ്ധാഞ്ജലിയും ഉണ്ടായിരിക്കും. മഹാശോഭായാത്ര ഉദ്ഘാടനം ബഹു. ഫാദർ പിഎം എബ്രഹാം പുളിന്തിട്ട നിർവ്വഹിക്കും.

ശോഭായാത്രകളിൽ ഗോപികാ നൃത്തം, കോൽക്കളി, രാധാമാധവഃ നൃത്തം, ഉറിയടി എന്നീ കലാ പ്രദർശനങ്ങളും, കൃഷ്ണ, രാധ, ഗോപിക വേഷങ്ങളിൽ ബാലികാ ബാലികമാർ അണിനിരക്കുന്നതുമായിരിക്കും. ഭക്തിനിർഭരമായ ഘോഷയാത്രക്ക് വീടുകൾക്ക് മുന്നിൽ നിലവിളക്ക് തെളിയിച്ചു ഭക്തർ സ്വീകരണമൊരുക്കും.

ആഘോഷ സമിതി രക്ഷാധികാരി ശ്രീ. മാധവൻ പി ഇലവുംതിട്ട, ശ്രീ അനിൽകുമാർ കെടി ( അദ്ധ്യക്ഷൻ ), സുരേഷ് കോയിക്കൽ ( സെക്രട്ടറി ), സുനിൽകുമാർ ( ആഘോഷ പ്രമുഖ് ), ഹരികൃഷ്ണൻ സികെ, മോഹനൻ കെ, ശ്രീദിനേഷ്‌ എസ് (സഹ ആഘോഷ പ്രമുഖന്മാർ), എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *