കോന്നി – ജില്ലാ പഞ്ചായത്ത് അംഗം എം വി അമ്പിളിയെ തണ്ണിത്തോട് കരിമാൻ തോട്ടിൽ യുഡിഎഫ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടു നില്ക്കവെ മൈക്ക് പിടിച്ചു വാങ്ങി മർദ്ദിച്ചു. ഇടതുപക്ഷ പ്രവർത്തകർ വന്ന് മൈക്ക് തട്ടിപ്പറിക്കുകയും തള്ളുകയും, കൈ ഉൾപ്പെടെ തിരിച്ചുവെന്നും ആരോപണം. അമ്പിളിയുടെ കൈക്ക് ഉൾപ്പെടെ പരിക്ക്. അമ്പിളിയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എ ഐ സി സി വർക്കിംഗ് കമ്മറ്റി അംഗം രുദ്ര രാജു, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ, ഡി സി സി പ്രസിഡന്റ് ഇൻ ചാർജ് വെട്ടുർ ജ്യോതി പ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറി എസ് സന്തോഷ് കുമാർ, എലിസബേത്ത് അബു, മണ്ഡലം പ്രസിഡന്റ് ബിജു തണ്ണിത്തോട് എന്നിവർ സന്ദർശിച്ചു.


