പത്തനംതിട്ട : ജില്ലയിൽ പല മണ്ഡലങ്ങളിലും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ, ഗ്രാമപഞ്ചായത്ത് തലത്തിൽ വരെ വേരോട്ടമുള്ള ക്രൈസ്തവ എക്യൂമെനിക്കൽ സംഘടനകളുടെ പിന്തുണ നേടാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ മുന്നണികളും സജീവമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ത്രികോണ മത്സരം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ചെറിയ വോട്ടു മാർജിനുകൾ പോലും വിജയ നിർണ്ണായകമാകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടെത്.
ഈ പശ്ചാത്തലത്തിൽ, എക്യൂമെനിക്കൽ സംഘടനകളുടെ വോട്ടുകൾ ഉറപ്പാക്കാൻ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്നാമ്പുറ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജില്ലയിൽ സ്വാധീനം ചെലുത്തുന്ന ക്രൈസ്തവ എക്യൂമെനിക്കൽ സംഘടനകൾ ആരെയും തുറന്നു പിന്തുണയ്ക്കുന്ന നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.
ഈ സംഘടനകൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന ഈ വോട്ട്ബാങ്ക്, തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിൽ നിർണായക ഘടകമാകാമെന്നാണ് വിലയിരുത്തൽ.
What do you feel about this post?
Like
Love
Happy
Haha
Sad

