കോട്ടയം – കളത്തിപ്പടിയിൽ നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കെ.കെ. റോഡിൽ വടവാതൂർ മാധവൻ പടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാനാൻ (26) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസും, എതിർ ദിശയിൽ ഷിൻ്റോ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് കെ കെ റോഡിൽ വൻ ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയം ഈസ്റ്റ് പോലീസും മണർകാട് പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .


