കോന്നി – അരുവാപ്പുലം വകയാർ റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ആഗസ്റ്റ് അഞ്ച് മുതൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. ഈ റോഡിൽ കൂടി വരുന്ന വാഹനങ്ങൾ പുളിഞ്ചാണി രാധപ്പടി റോഡ്, ഭുവനേശ്വരിപ്പടി -മൈലാടുംപാറ റേഷൻ കട റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


