പത്തനംതിട്ട – ദേശീയ ആരോഗ്യ മിഷന്റെ മികച്ച സേവനത്തിനുള്ള മാതൃ -ശിശുസൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരം പത്തനംതിട്ട ജനറൽ ആശുപത്രിക്ക് ലഭിച്ചു. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.അനിതകുമാരി,ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ ,പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അനിത എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാനത്താകെ 44 ആശുപത്രികളെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. നവജാത ശിശുക്കളിൽ 6 മാസം മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കാനും അതിന് ശേഷവും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതി, അമ്മയ്ക്കും കുഞ്ഞിനും നൽകുന്ന മികച്ച പരിചരണം, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, കുട്ടികളുടെ വാർഡുകളിൽ നൽകുന്ന സേവനങ്ങൾ എന്നിവ പരിഗണിച്ചാണ ്എം.ബി.എഫ്.എച്ച്.ഐ സർട്ടിഫിക്കേഷൻ ലഭിച്ചത്.


