തിരുവനന്തപുരം – നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലേയും സ്‌ട്രോംഗ് റൂം, കൗണ്ടിംഗ് സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നതിന് പന്തൽ, ഹാളുകളിലെ പാർട്ടിഷൻ വർക്ക്, ബാരിക്കേഡ്, ഫർണിച്ചർ, കാർപ്പെറ്റ്, കർട്ടൻ എന്നിവ സജ്ജീകരിക്കുന്നതിന് കരാറുകാരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ഇതോടൊപ്പം ലൈറ്റ്, ഫാൻ, എക്സ്റ്റൻഷൻ കോർഡുകൾ, കൂളർ, ജനറേറ്റർ തുടങ്ങിയ ക്രമീകരണങ്ങളും ഉദ്യോഗസ്ഥർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കണം.
ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ശേഷം കരാറുകാരൻ ഏപ്രിൽ 4-ാം തീയതിക്കുള്ളിൽ സ്‌ട്രോംഗ് റൂമുകൾ സജ്ജീകരിക്കുകയും ഏപ്രിൽ 24ന് മുമ്പ് തന്നെ കൗണ്ടിംഗ് സെന്ററുകളും അനുബന്ധവർക്കുകളും പൂർത്തീകരിക്കുകയും വേണം. മെയ് 5ന് ശേഷം സൈറ്റിൽ ലഭ്യമാക്കിയ മുഴുവൻ സാധനങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരനായിരിക്കും.
ജില്ലാ കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ മാർച്ച് 26ന് വൈകുന്നേരം 3 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. അന്നേദിവസം വൈകീട്ട് 5ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. നിബന്ധനകൾ പൂർണ്ണമായി പാലിക്കാത്തതോ സമയപരിധി കഴിഞ്ഞതോ ആയ ക്വട്ടേഷനുകൾ നിരസിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2731122. ഇമെയിൽ: edctvpm26@gmail.com


