ആറന്മുള – നാളെ 25/03/26 ബുധനാഴ്ച്ച ആറന്മുള നിയോജക മണ്ഡലം NDA സ്ഥാനാർഥി ശ്രീ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കോഴഞ്ചേരി ബസ്റ്റാന്റിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ ആരംഭിക്കുന്ന കൺവൻഷൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര ശേഖർ ഉദ്ഘാടനം ചെയ്യും. ആറന്മുള മണ്ഡലത്തിലെ എൻഡിഎ / ബിജെപി പ്രവർത്തകരുടെ ശക്തി പ്രകടനമായി ഈ കൺവൻഷൻ സമ്മേളനം മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വം.
എല്ലാ പഞ്ചായത്ത് പ്രസിഡന്റ് /ജനറൽ സെക്രട്ടറി /ഇൻചാർജ് /ശക്തി കേന്ദ്ര / ബൂത്ത് ഇൻചാർജ് /ബൂത്ത് പ്രസിഡന്റ്മാർ ഇതിൽ അടിയന്തിരമായി ഇടപ്പെട്ട് മാക്സിമം പ്രവർത്തകരെ നാളത്തെ കൺവെൻഷനിൽ എത്തിക്കണം എന്ന് ഇലക്ഷൻ കമ്മറ്റി കൺവീനർ എം അയ്യപ്പൻ കുട്ടി
അറിയിച്ചു. എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ നാമനിദ്ദേശ പത്രിക സ്വീകരിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പും കൂടി കിട്ടിയതിനെ തുടർന്ന് എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തകർ വിജയ കൊടുമുടി കീഴടക്കാനുള്ള പരിശ്രമത്തിലാണ്.!!


