കോന്നി : കുപ്രചരണങ്ങൾ നടത്തി യുഡിഎഫ് നെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് യു ഡി എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം പി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചു പറമ്പിലിന്റെ നിയോജക മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 വർഷത്തെ കോന്നിയിലെ വികസനം തമസ്കരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം നഷ്ടപ്പെട്ട വികസന കുതിപ്പ് തിരിച്ചു പിടിക്കാർ യുഡിഎഫ് വിജയിക്കണമെന്നും, എന്നും കോന്നിയെ എന്റെ കുടുംബമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. പ്രൊഫ പി ജെ കുര്യൻ,ആന്റോ ആന്റണി എം പി, കറ്റാനം ഷാജി, മാത്യു കുളത്തുങ്കൽ,ഡോ മറിയ ഉമ്മൻ, കെ ഈ അബ്ദുറഹ്മാൻ, ഉമ്മൻ മാത്യു വടക്കേടം,എൻ ഷൈലാജ്,റോബിൻ പീറ്റർ, സന്തോഷ്കുമാർ എസ്, വെട്ടൂർ ജ്യോതി പ്രസാദ്, സമുവേൽ കിഴക്കുപുറം, പ്രവീൺ പ്ലാവിളയിൽ, ആർ ദേവകുമാർ,ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി, എലിസബേത്ത് അബു, ഹരികുമാർ പൂതംങ്കര,സജി കൊട്ടക്കാട്, മാത്യു ചെറിയാൻ, എന്നിവർ പ്രസംഗിച്ചു.


