അടൂർ : യു ഡി എഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാറിന്റെ വിജയത്തിന് വേണ്ടി ഉള്ള യു ഡി എഫ് മണ്ഡലം കൺവൻഷനുകളിൽ ഏറെ ജനകീയ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഏഴംകുളം, കുരമ്പാല, പന്തളം തെക്കേക്കര,, തുമ്പമൺ എന്നിവിടെ കൺവൻഷനുകൾ നടന്നു.
തുമ്പമണ്ണിൽ നടന്ന മണ്ഡലം കൺവൻഷൻ ഡി സി സി സെക്രട്ടറി അഡ്വ സി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയ വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ രാജേഷ് കുമാർ, പന്തളം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു എം ജോയി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഉമ്മൻ ചക്കാലയിൽ, റോയിക്കുട്ടി ജോർജ്, രാജു സഖറിയ, വി എസ് ഇടിക്കുള, ബിജി ജോൺ എന്നിവർ സംസാരിച്ചു.
കുരമ്പാലയിൽ നടന്ന മണ്ഡലം കൺവൻഷൻ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദു ചൂഡൻ ഉദ്ഘാടനം ചെയ്തു.





What do you feel about this post?
Like
Love
Happy
Haha
Sad

