നിയമസഭ തിരഞ്ഞെടുപ്പ് : വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തി.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി വി പാറ്റുകളുടെയും ഒന്നാംഘട്ട റാൻഡമൈസേഷൻ കലക്ടറേറ്റ് പമ്പ കേൺഫറൻസ് ഹാളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയർ മുഖേനെ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് എന്നിവയുടെ ആദ്യ ഘട്ട റാൻഡമൈസേഷനാണ് നടത്തിയത്. ഇവയിൽ നിന്ന് ഓരോ ബൂത്തിലേക്കുള്ള യന്ത്രങ്ങൾ രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിർണയിക്കും.

തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എൽ എ ഡെപ്യൂട്ടി കലക്ടർ റോസ്ന ഹൈദ്രോസ്, ആർ ആർ ഡെപ്യൂട്ടി കലക്ടർ കെ എസ് അനിൽകുമാർ, എൽ ആർ ഡെപ്യൂട്ടി കലക്ടർ ഡി സി ദിലീപ് കുമാർ, അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ എം ബിപിൻ കുമാർ, രാഷ്ടീയ പാർട്ടി പ്രതിനിധികളായ പി ആർ ഗോപിനാഥൻ, അബ്ദുൾ കരീം, ബി ഷാഹുൽ ഹമീദ്, ജോൺസ് യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *