തൃശൂർ – ടി എൻ പ്രതാപനെതിരെ പോസ്റ്റർ പ്രചാരണം.“കെ കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസ്” എന്നപേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബ്ബിൻറെ ചുവരിലും തൃശ്ശൂരിലെ കരുണാകരന്റെ വീടായ മുരളി മന്ദിരത്തിന് മുന്നിലുള്ള റോഡിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. രണ്ടുപേരാണ് ദൃശ്യങ്ങളിൽ ഉള്ളത്. അതാരെന്ന് തിരിച്ചറിഞ്ഞെന്നാണ് സൂചന.



