അടൂർ – അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി എസ.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്തു വെച്ച് അടൂർ യൂണിയൻ വനിതാ സംഘം സംഘടിപ്പിച്ച “സ്നേഹാദരവ് 2026 ” അടൂർ യൂണിയൻ വനിതാ സംഘം താലൂക്ക് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മഞ്ജു ബിനുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വനിതാ സംഘം താലൂക്ക് കമ്മിറ്റി കൺവീനർ ശ്രീമതി. സുഷാ രമണൻ സ്വാഗതം അർപ്പിക്കുകയും, എസ്എൻഡിപി യോഗം കൗൺസിലർ ശ്രീ. എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു . ബഹുമാനപ്പെട്ട എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. വനജ വിദ്യാധരൻ വനിതാദിന സന്ദേശം അറിയിച്ചു.
എസ്എൻഡിപി യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എം. മനോജ് കുമാർ മുതിർന്ന വനിതാ സംഘം നേതാക്കളെ ആദരിക്കുകയും തദവസരത്തിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചവർ, അടൂർ യൂണിയൻ പരിധിയിലെ ശാഖ തലത്തിലെ വനിതാ സംരംഭകരെ ബഹുമാനപ്പെട്ട യൂണിയൻ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി അംഗവും യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീ സുജിത് മണ്ണടി ആദരിക്കുക ചെയ്തു.
യൂണിറ്റിലെ വിവിധ ഭജൻസ് സംഘങ്ങൾ, തിരുവാതിര, കൈകൊട്ടിക്കളി ഗ്രൂപ്പുകളെ യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീ .അനിൽ നെടുമ്പിള്ളിയും സൈബർ സേന കോഡിനേറ്റർ വിനു വിനോദ് വാസുദേവനും ചേർന്ന് ആദരിച്ചു. ശ്രീമതി സുമ ബിജു വനിതാ സംഘം താലൂക്ക് കമ്മിറ്റി വൈസ് ചെയർപേഴ്സൺ, കേന്ദ്ര സമിതി അംഗമായ ശ്രീമതി സുജ മുരളി ., താലൂക്ക് വനിതാ സംഘം കമ്മിറ്റി അംഗങ്ങളായ ശ്രീമതി സുമംഗല ,ശ്രീമതി മിനി രാജേഷ് ,ശ്രീമതി സുജാത ബിജു എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വനിതാ സംഘം താലൂക്ക് കമ്മിറ്റി ട്രഷറർ ശ്രീമതി. അഞ്ജലി വിജയൻ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.




