ഡോ. എം.എസ്. സുനിലിന്റെ 378 – മത് സ്നേഹഭവനം ക്യാൻസർ ബാധിത ആയ ഏലിയമ്മക്കും കുടുംബത്തിനും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതു നൽകുന്ന 378- മത്തെ സ്നേഹഭവനം എൽമാഷ് സി.എസ്.ഐ. ചർച്ചിന്റെ സഹായത്താൽ പഴകുളം ആറു പന്തിയിൽ ഏലിയാമ്മ ജോയിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ചർച്ചിന്റെ പ്രതിനിധിയായ ശോശാമ്മ സക്കറിയ അറപ്പുരക്കൽ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു ക്യാൻസർ ബാധിത ആയ ഏലിയാമ്മയും കൂലിപ്പണിക്കാരനായ ജോയിയും ജോയിയുടെ വൃദ്ധയായ മാതാവ് മേരിയും സ്കൂൾ വിദ്യാർത്ഥികൾ ആയ രണ്ട് ആൺകുട്ടികളും താമസിച്ചിരുന്നത്. ഏലിയാമ്മയുടെ ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടിലെ ദൈനംദിന ചിലവുകൾക്കുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്ക് ആയി മൂന്ന് മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ട് മടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., സി.ഡി.എസ്. ചെയർപേഴ്സൺ ഷീജ രാജു ., എലിസബത്ത് തോമസ്., ബിന്ദു ജോഷ്വാ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതു നൽകുന്ന 378- മത്തെ വീടിൻറെ താക്കോൽദാനചടങ്ങ് എൽമാഷ് സി.എസ്.ഐ ചർച്ചിന്റെ പ്രതിനിധി ശോശാമ്മ സക്കറിയ അറപ്പുരക്കൽ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *