ലോക വനിത ദിനാഘോഷവും, സ്മരണാഞ്ജലിയും പത്തനംതിട്ടയിൽ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കേരള പ്രദേശ് കസ്തൂർബാ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഖില ലോക വനിത ദിനാഘോഷം “വനിതാ വിമോചന പോരാട്ടത്തിന്റെ നാൾ വഴികളിൽ സ്മരണാഞ്ജലി” പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടന്നു. ഗാന്ധി ഗീതത്തോടെ ആരംഭിച്ച പരിപാടി പ്രസിഡന്റ് അഡ്വ. ഷെറിൻ . എം .തോമസിന്റെ അദ്ധ്യക്ഷതയിൽ കെപിജിഡിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവും , മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ടുമായ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ പി ജി ഡി ജില്ലാ പ്രസിഡന്റ് എം ആർ ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ വനിതാ വിമോചന പോരാട്ടത്തിന്റെ നാൾവഴികളിൽ സ്മരണാഞ്ജലി യെകുറിച്ച് ക്ലാസ് എടുത്തു . പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ദീനാമ്മ റോയി ഭരണഘടനയുടെ പ്രി ആമ്പിൾ എല്ലാ മെമ്പർമാർക്കും കൊടുത്ത് ആദരിച്ചു. കെപിജിഡി സ്റ്റേറ്റ് കൗൺസിൽ മെമ്പർ സജി ദേവി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു . നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ , ബ്ലോക്ക് പ്രസിഡണ്ട് മാരായ സൗദ റഹിം, ഗീത രാജീവ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുശീല അജി, ഉഷ കേശവൻ, കസ്തൂർബാ ഗാന്ധി ദർശൻ വേദി ജനറൽ സെക്രട്ടറി ഉഷ തോമസ് സജിനി മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു .

ഫോട്ടോ – ഷാജി വെട്ടിപ്പുറം :
അഖില ലോക വനിത ദിനാഘോഷത്തോടനുബന്ധിച്ചു കേരള പ്രദേശ് കസ്തൂർബാ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “വനിതാ വിമോചന പോരാട്ടത്തിന്റെ നാൾ വഴികളിൽ സ്മരണാഞ്ജലി” മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് രജനി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *