എടത്വ വികസന സമിതിയുടെ വികസന ശില്പശാല മാർച്ച് 7ന്

Alappuzha
Print Friendly, PDF & Email

എടത്വ – കുട്ടനാട്ടിലെ എടത്വയുടെയും സമീപ പ്രദേശങ്ങളിലെയും സമഗ്ര വികസനത്തിന് സജീവ ഇടപെടൽ നടത്തി വരുന്ന സന്നദ്ധ സംഘടനയായ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നാളെ (മാർച്ച് 7ന് ) 2.30ന് എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾക്ക് സ്വീകരണവും വികസന ശില്പശാലയും നടത്തും. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്‌വേർഡ് അദ്ധ്യക്ഷത വഹിക്കും.

എടത്വയിൽ വികസന കുതിപ്പിനായി 2026- 2030 എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന വികസന ശില്പശാലയിൽ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അഡ്വ.ഐസക്ക് രാജു മോഡറേറ്ററാകും. വികസന സമിതി രക്ഷാധികാരിമാരായ ജോജി കരിക്കംമ്പള്ളിൽ, ആന്റണി ഫ്രാൻസിസ് കട്ടപ്പുറം, ഷാജി മാധവൻ, വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, ഷാജി തൊട്ടുകടവിൽ, പി.ഡി. രമേശ്കുമാർ, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി, ടോമിച്ചൻ കളങ്ങര, കൺവീനർമാരായ പി. സി.ജോസഫ് , ബിനോമോൻ പഴയമഠം എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് വികസന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *