പത്തനംതിട്ട: എന്‍.സി.പി (എസ്) ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, കമ്മറ്റി പിരിച്ചു വിട്ടിട്ടില്ലെന്നും ജിജി വട്ടശേരി അടക്കം വിമതരെ എല്ലാം പുറത്താക്കിയതായും സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് അറിയിച്ചു.
സംഘടന രംഗത്ത് കാണിക്കേണ്ട ഒരു മര്യാദയും ഈ പാർട്ടിയിൽ ഇല്ല. ഞാനൊരു ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ജില്ലാ കമ്മിറ്റിയിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ മുകളിൽ നിന്നുകൊണ്ട് ഒരു രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്ത രീതിയിൽ സംഘടനയുടെ ബാലപാഠം പോലും അറിയാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. അങ്ങനെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഞങ്ങളൊക്കെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വരും വൈസ് ചെയർമാനായി ഒക്കെ പ്രവർത്തിച്ചവരുമാണ്. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങളെ പിന്തുണയ്ക്കുന്ന കച്ചവടക്കാർ സാധാരണക്കാർ കൃഷിക്കാർ എന്നിവരുടെയൊന്നും പ്രശ്നങ്ങൾ ഈ പാർട്ടിക്ക് ഒരു പ്രശ്നവുമില്ല. ഈ പാർട്ടിയുടെ മുകളിലുള്ളവർ അധികാരത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംഘമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ വിശിഷ്യാ കണ്ണൂർ തൃശ്ശൂർ ജില്ലകളിൽ നിന്നും നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടത്തെ പ്രധാനപ്പെട്ട നേതാക്കളും പ്രവർത്തകരും പാർട്ടി വിടാൻ തീരുമാനമെടുത്ത് കഴിഞ്ഞു.. സംസ്ഥാനതലത്തിൽ സംഘടനയിലുള്ള ജനറൽ സെക്രട്ടറിയും, പത്തനംതിട്ട ജില്ലയിലെ പാർട്ടിയുടെ ചാർജ് കാരനായി കൊണ്ടു വച്ചിരിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവർത്തനങ്ങൾ മൂലം യാതൊരു തീരുമാനം എടുക്കാൻ അവസ്ഥയിലാണ്.. കച്ചവട താൽപര്യം മുൻനിർത്തി ജില്ലാ കമ്മിറ്റിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്.. ഇതിൽ ഒരാൾ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ചാർജ് കാരനായിരുന്നു.. അവിടെ പാർട്ടിയെ മൊത്തത്തിൽ നശിപ്പിച്ചിട്ടാണ് പത്തനംതിട്ട ജില്ലയിലേക്ക് വന്നിരിക്കുന്നത്.
പ്രവർത്തകരുടെയും ഞങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങളുടെയും വികാരം മാനിച്ചാണ് ഞങ്ങൾ ഈ തീരുമാനമെടുക്കുന്നത്.
ഒരു സ്ഥാനമാനത്തിന്റെയും പേരിലല്ല ഞങ്ങൾ ഈ പാർട്ടി വിടുന്നത്. ഭരണപക്ഷത്തിരിക്കുന്ന ഒരു പാർട്ടിയിൽ നിന്നുമാണ് ഞങ്ങൾ പോകുന്നത്. ഞങ്ങൾ സ്ഥാനമാനങ്ങളും അധികാരവുമുള്ള സ്ഥാനങ്ങളിൽ നിന്നുമാണ് വിട്ടു പോകുന്നത്.
എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് ഞങ്ങളെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളുടെയും അടിസ്ഥാന വർഗ്ഗത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന പിജെ ജോസഫ് സാർ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്സിനോടൊപ്പവും, ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പവും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
എൻ സി പി (എസ്) പത്തനംതിട്ട
1. ജിജി വട്ടശ്ശേരിൽ
എൻ സി പി (എസ്) ജില്ലാ പ്രസിഡന്റ്
* .
2. എം.മുഹമ്മദ് സാലി
എൻ സി പി (എസ്) ജില്ലാ ജനറൽ സെക്രട്ടറി (സംഘടന ചുമതല) & സംസ്ഥാന നിർവാഹക സമിതി അംഗം
3. രഞ്ജിത്ത് പി ചാക്കോ
എൻ സി പി (എസ്) ജില്ലാ ജനറൽ സെക്രട്ടറി.
4. പി.എൻ മുരളീധരൻ
എൻ സി പി (എസ്) ജില്ലാ ജനറൽ സെക്രട്ടറി.
5. അഡ്വ. നൈസ്സാം മുഹമ്മദ്
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി.
6. സുജോ വർഗീസ്
എൻ സി പി (എസ്) ജില്ലാ ജനറൽ സെക്രട്ടറി & NLC ജില്ലാ പ്രസിഡന്റ്


