എടത്വ: പൈപ്പ് പൊട്ടിയ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്ക്. കവിയൂർ കാരയ്ക്കാട്ട് സുരേഷിനാണ് പരിക്കേറ്റത്. തിരുവല്ല-എടത്വ സംസ്ഥാന പാതയിൽ വെട്ടുതോട് പലത്തിന് സമീപത്താണ് അപകടം. കാലിന് സാരമായി പരിക്കേറ്റ സുരേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രസ്സിലെ ജീവനക്കാരനായ സുരേഷ് എടത്വ ഭാഗത്തേയ്ക്കു വരുമ്പോഴാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നടപാതയുടെ സമീപം പൈപ്പ് ലൈൻ പൊട്ടി കുഴിയായ സ്ഥലത്ത് വീണാണ് അപകടത്തിൽ പെട്ടത്.
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , പി ഡബ്ലു ഡി അസിസ്റ്റന്റ് എഞ്ചിനിയർ കെ രവി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോജി പി വർഗ്ഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു .

എടത്വ വികസന സമിതിയുടെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടത്വ വികസന സമിതി നിവേദനം നൽകിയിരുന്നു.
എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്, സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ. സെക്രട്ടറി അജി കോശി , സുധീർ കൈതവന എന്നിവർ വിവരങ്ങൾ വിശദീകരിച്ചു.

ഇന്ന് വൈകിട്ട് 5ന് ബഹു. കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.


