കെ കെ നായർ സത്യവും ധാർമികതയും കാത്തുസൂക്ഷിച്ച ജനപ്രതിനിധി : ജസ്റ്റിസ് പി എൻ വിജയകുമാർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട:- വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഒക്കെ, എന്നും സത്യവും ധാർമ്മികതയും കാത്തുസൂക്ഷിച്ച ജനപ്രതിനിധിയാണ് കെ. കെ.നായരെന്ന് ജസ്റ്റിസ്. പി. എൻ. വിജയകുമാർ അഭിപ്രായപ്പെട്ടു. കേരള ജനവേദി ഏർപ്പെടുത്തിയ കെ കെ നായർ സ്മാരക പുരസ്കാരത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധത വ്യക്തിക്ക് മനസ്സമാധാനവും സമൂഹത്തിൽ വിശ്വാസ്യതയും ബഹുമാനവും നേടിക്കൊടുക്കുന്നു. കള്ളത്തരം, വഞ്ചന, അഴിമതി എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്ന ഈ ഗുണം, കഠിന സാഹചര്യങ്ങളിലും സത്യത്തിന്റെ പക്ഷം ചേർന്ന്, ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥമായി നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു ഇതാണ് കെ കെ നായരുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കെ കെ നായരുടെ സ്മരണാർത്ഥം മികച്ച ജനപ്രതിനിധിക്കുള്ള പുരസ്കാരം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററും, മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം റിസോഴ്സ് ടീച്ചർ പ്രിയ പി. നായരും ജസ്റ്റിസ്സിൽ നിന്നും ഏറ്റുവാങ്ങി.

കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് വരക്കണ്ണാ മല, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ അംബികാ വേണു, നജീം രാജ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, അയിരൂർ ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി പ്രഭാകരൻ നായർ പത്തനംതിട്ട നഗരസഭാ വൈസ് മുൻ ചെയർമാൻ പി കെ ജേക്കബ്, റിങ്കു ചെറിയാൻ, വി.മുരളിധരൻ, കെ കെ നവാസ് തനിമ, അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങും തറയിൽ, ഇന്ദിര വാഴമുട്ടം, രമണി, മിത്രൻ, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കേരള ജന വേദിയുടെ കെ.കെ.നായർ സ്മാരക പുരസ്ക്കാര ജേതാക്കളായ റോബിൻ പീറ്ററും പ്രിയ.പി. നായരും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ജസ്റ്റിസ് പി എൻ വിജയകുമാറിനും കേരളജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറക്കും ഒപ്പം

Leave a Reply

Your email address will not be published. Required fields are marked *