കലഞ്ഞൂർ ശാസ്തമംഗലത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും, ദശാവതാരം ചാർത്തും തിരുഃ ഉത്സവവും

Pathanamthitta
Print Friendly, PDF & Email

കോന്നി – കലഞ്ഞൂർ ശാസ്തമംഗലത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും, ദശാവതാരം ചാർത്തും തിരുഃ ഉത്സവവും കലഞ്ഞൂർ പ്ലാസ്ഥാനത്ത് മഠത്തിൽ ബ്രഹ്മശ്രീ രാമര് വാസുദേവൻ പോറ്റി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പത്തനാപുരം പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനവാസ്‌ മുഖ്യാദിഥി ആയിരുന്നു. സിനിമ നാടക നടൻ ബിജു കലഞ്ഞൂരിനും, നേപ്പാളിൽ നടന്ന ഇന്റർനാഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഭാരതത്തിനു വേണ്ടി വെള്ളി മെഡൽ കരസ്ഥമാക്കിയ കുമാരി വിഷ്ണുപ്രിയ എന്നിവർക്ക് വൈകുണ്ഠപുരത്തപ്പൻ പുരസ്‌കാരം നൽകി ആദരിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ജിതേഷ് രാമൻ പോറ്റി അനുഗ്രഹ പ്രഭാഷണം നടത്തി.

യജ്ഞാചാര്യ ഭാഗവതഹംസം ഉഷ എസ്സ് പിള്ള, പറക്കോട്ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനിലാൽ, മെമ്പർ അരുൺ. പി. എസ്സ്, വാർഡ്‌ മെമ്പർമാരായ ബിജു പാലവിള, അശ്വതി എം. ആർ ക്ഷേത്ര പ്രസിഡന്റ് കൈലാസ് കലഞ്ഞൂർ, സോമൻ ആചാരി, സാജൻ, പ്രസന്ന ഗണേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഉണ്ണിയൂട്ട് . യജ്ഞാചാര്യ ഭാഗവതഹംസം ഉഷ എസ്സ് പിള്ള, ക്ഷേത്രം മേൽശാന്തി ആകാശ് ശർമ്മ എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *