കോന്നി: ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ഉത്ഘാടന മാമാങ്കങ്ങളാണ് കോന്നി എം എൽ എ നടത്തുന്നത്. മെഡിക്കൽ കോളജ് എന്ന പേരല്ലാതെ രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം എൽ എ നടത്തുന്ന തട്ടിപ്പ് ഉത്ഘാടനമാണ് മെഡിക്കൽ കോളേജിൽ നാളെ നടത്തുന്നത്. യു ഡി എഫ് ഭരണകാലത്ത് അനുവദിച്ച പദ്ധതികൾ നടപ്പാക്കുമ്പോൾ പോലും ജന പ്രതിനിധികളെ ഒഴിവാക്കുകയാണ്.ഇതിൽ പ്രതിഷേധിച്ച് നാളത്തെ ഉത്ഘാടന പരിപാടി യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ ഉം കൺവീനർ ഉമ്മൻ മാത്യു വടക്കേടവും അറിയിച്ചു.


