പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂർ കലാപകാരികൾക്ക് കൂടുതൽ ശക്തി നൽകുന്നു. എബ്രഹാം വാഴയിൽ

Pathanamthitta Politics

കോന്നി: രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതത്വം നൽകേണ്ടുന്ന പ്രധാനമന്ത്രി,മണിപ്പൂർ കത്തിയെരിയുമ്പോൾ മൗനം പാലിക്കുകയാണ്. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂർ കലാപകാരികൾക്ക് കൂടുതൽ ശക്തി നൽകുകയാണെന്ന് കേരള കോൺഗ്രസ് (എം)പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ പറഞ്ഞു.മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ കേരള കോൺഗ്രസ്(എം )കോന്നിയിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് പി സി അധ്യക്ഷത വഹിച്ചു. റഷീദ് മുളന്തറ,രാജീസ് കൊട്ടാരം, സുമ റജി, ബിജുമോൻ കെ,ജെ, ജോൺസൺ മൈലപ്ര,ജെയിംസ് തോമസ്, സണ്ണി ജോർജ്, ഷിബു കോയിക്കലെത്ത്,സംകുട്ടി പി എസ്, അനിയൻ പത്തിയത്ത്,സണ്ണി ജോർജ്,ജിൻസൺ സ്കറിയ, എം വി വർഗീസ്, ബിജുകുമാർ എം സി തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *