പന്തളം – പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യണം. എയ്ഡഡ് സ്കൂൾ നിയമനത്തിൽ സംവരണം നടപ്പാക്കണം, ഭൂമി തൊഴിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ആരോഗ്യം, പാർപ്പിടം, ഭക്ഷണം ഇവകളിൽ തുല്യനീതി ഉറപ്പാക്കുക, പട്ടിക ജനത മെമ്മോറിയൽ അംഗീകരിച്ചു നടപ്പാക്കുക, സമഗ്രമായ വികസന നയം പട്ടിക വിഭാഗത്തിന് അനുവദിക്കുക കരാർ നിയമനവും പിൻവാതിൽ നിയമനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്ന് കേരള സാംബവർ സൊസൈറ്റി 45-ാ മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
3 മണിക്ക് പന്തളം മെഡിക്കൽ മിഷനിൽ നിന്ന് പ്രകടനം ആരംഭിച്ചു, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പന്തളം ഭരതൻ നഗറിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് സി.എ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക ട്ടറി ഐ. ബാബു കുന്നത്തൂർ ഉപഹാര സമർപ്പണം നടത്തി. ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് മുഖ്യപ്രഭാ ഷണം നടത്തി. വിഷ്ണുനാഥ് എം.എൽ.എ കേരള ഇൻസ്റ്റിറ്റ്യൂട്ട് ലേബർ എംപ്ലോയ്മെന്റ് ഡയറക്ടർ ബി ഹർഷകു മാർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിംഗ് കൗൺസിൽ വൈസ്പ്രസിഡന്റ്, അഡ്വ.കെ.പ്രതാപൻ പട്ടികജാതി പട്ടിക വർഗ്ഗ സംയുക്തസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എൻ സുകുമാരൻ സംഘടനാ നേതാക്കളായ എം.കെ ശിവൻകുട്ടി, ബി.അജിത് കുമാർ, വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ശ്രീമതി. രോഹിണി ബാബു, യുവജന
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദ് തുവയൂർ, പ്രിയരാജ് ഭരതൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.പി.എൻ പുരുഷോത്തമൻ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.
പ്രതിനിധി സമ്മേളനം സി.എൻ കേശവൻ നഗറിൽ (പ്രകാശ് ഓഡിറ്റോറിയം പന്തളം), സി.എ രവീന്ദ്രൻ, വി. ആർ വിശ്വനാഥൻ, സുനിൽ കുമാർ എന്നിവരുടെ പ്രസീഡിയത്തിൽ സംസ്ഥാന പ്രസിഡന്റ് പി. കറുപ്പയ്യ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ദേവസ്വം ബോർഡ് മെമ്പർ പി. ഡി സന്തോഷ് കുമാറിനെ ആദരിച്ചു. കെ.എസ്.എസ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ. പി.ആർ ബാലൻ വനിതാ സമാജം ജില്ലാ സെക്രട്ടറി ശ്രീലത ബിജു പ്രസി ഡന്റ് വിജയമ്മ രാജൻ, സന്തോഷ് പട്ടേരി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി. എൻ. പുരുഷോത്തമൻ അവതരിപ്പിച്ചു. ജില്ലാ ഖജാൻജി എം.എസ് ബിനുകുമാർ കണക്ക് അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും കണക്കും ഭേദഗതികളോടെ പാസ്സാക്കി. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികൾ പ്രസിഡന്റ് പി.എൻ. പുരുഷോത്തമൻ, വൈസ് പ്രസിഡന്റുമാർ സനിൽ കുമാർ റാന്നി, അനിൽകുമാർ മലയാലപ്പുഴ, സെക്രട്ടറി പ്രിയരാജ് ഭരതൻ, ജോയിന്റ് സെക്രട്ടറിമാർ കെ.ഗോപിനാഥ്, പി.കെ നടരാജൻ, ഖജാൻജി കെ.കെ.പ്രസാദ് തെക്കുംമല, എക്സിക്യൂട്ടീവ് അംഗങ്ങളായി കോന്നിയൂർ ആനന്ദൻ, സോമൻ പി. കെ, ജ്യോതിഷ് നാരായണൻ, പി.കെ രാമകൃഷ്ണൻ, വി.ആർ വിശ്വനാഥൻ, ഷെജി. പി, സിബിൻ കെ ബാലൻ, എം. എൻ രാജൻ, ശ്രീലത ബിജു, അഞ്ജു ജയൻ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. റിട്ടേണിംഗ് ആഫീസർ ബി.അജിത്ത് കുമാർ തെരഞ്ഞെടുപ്പ് നടത്തി. ഷൈജു ഭാസ്ക്കർ നന്ദി രേഖപ്പെടുത്തി.


