പാചകത്തിലും ഒട്ടും മോശമൊന്നുമല്ല ; റവന്യൂ സ്‌കൂൾ കലോത്സവ പാചകപ്പുര ഉദ്ഘാടനം

Food Pathanamthitta

തിരുവല്ല – റവന്യൂ സ്‌കൂൾ കലോത്സവം നാളെ ആരംഭിക്കുകയാണ്. നാളെ 9 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ബി.ആർ. അനില പതാക ഉയർത്തും. 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. നടൻ ഉല്ലാസ് പന്തളം കലാമേള ഉദ്ഘാടനം ചെയ്യും.

അതിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കലോത്സവത്തിനായി വരുന്ന കുട്ടികൾക്കും രക്ഷിതാക്കള്ക്കും ഒക്കെയായ തയ്യാറാകുന്ന ഭക്ഷണ ശാലയുടെ പാലുകാച്ചൽ ചടങ്ങ് നടന്നു. പ്രധാന വേദിക്ക് സമീപം തന്നെയുള്ള ടിഡിഎം കൺവൻഷൻ ഹാളിലാണി ഇനിയുള്ള നാല് നാൾ കൊച്ചു കലാകാരന്മാർക്ക് ഭക്ഷണം വിളമ്പുന്നത്. നഗരസഭാ അദ്ധ്യക്ഷയായ ശ്രീമതി. അനു ജോർജ്ജ് ഭക്ഷണശാലയുടെ പാലുകാച്ചൽ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്ഷണ കമ്മറ്റി ചെയർമാൻ സജി എം മാത്യു അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ ലിജി എം സഖറിയാ, ഡിഇഒ എസ് ഷൈനി, എഇഒ വികെ മിനികുമാരി, കൺവീനർ എസ് പ്രേം, വൈസ് ചെയർമാൻമാരായ ഫിലിപ്പ് ജോർജ്ജ്, വിജി കിഷർ, സികെ ചന്ദ്രൻ, കൺവീനരന്മാരായ ടിഎം അൻവർ, ഷിബു ചെപ്പള്ളിൽ, അജിത്ത് എബ്രഹാം, ജോണ് ജോയി, ജോസ് മത്തായി, എന്നിവർ പ്രസംഗിച്ചു.

സ്‌കൂൾ കലോത്സവമടക്കം മേളയ്ക്ക് സദ്യവട്ടം ഒരുക്കുന്നതിൽ പേരെടുത്ത ഓമല്ലൂർ അനിൽ ബ്രദേഴ്‌സ് ആണ് ഭക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *