കുട്ടനാട്: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ അനുസ്മരണം നടന്നു. ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോൺ കോൺഗ്രസ് പാർട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറി റഷീദ് നമ്പിലശ്ശേരി, സംസ്ഥാന കമ്മിറ്റിംഗം ഷേർളി തോമസ്, പത്തനംതിട്ട ജില്ല പ്രസിഡന്റ് ജിജി വട്ടശേരിൽ ,മുഹമ്മദ് സാലി , നിയോജക മണ്ഡലം പ്രസിഡൻ്റ് ജിജോ തോമസ് നെല്ലുവേലി, സുലോചന തമ്പി, അജി കോശി,മണ്ഡലം പ്രസിഡൻ്റുമാരായ എസ്.കെ മോഹനകുമാർ, ഔസേപ്പച്ചൻ ചെറുകാട്,കാവാലം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ മോഹൻ, ശ്രീകുമാർ ചമ്പക്കുളം,ആലപ്പുഴ നഗരസഭാംഗം എം.ജി സതീദേവി, സോഫി മാത്യു , സുധീർ കൈതവന, അഭിലാഷ് മട്ടാഞ്ചേരിൽ എന്നിവർ സംബന്ധിച്ചു.

പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള തോമസ് ചാണ്ടിയുടെ വസതിയിലെത്തി ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. തോമസ് ചാണ്ടി കുട്ടനാടിന് നല്കിയ സംഭവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു .


