പത്തനംതിട്ട: ലീവ് സറണ്ടർ, ക്ഷമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം തുടങ്ങി നിരവധിയായ ആനുകൂല്യങ്ങൾ തുടർച്ചയായി കവർന്നെടുക്കുന്ന സർക്കാർ നിലപാടിനെതിരെ തദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ആഹ്ലാദ പ്രകടനം നടത്തി. കേരളം ഭരിച്ച ഒരു സർക്കാരും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇത്രയധികം നിഷേധിച്ച ചരിത്രമില്ല. ഭരണാനുകൂല സംഘടനകളിലെ ജീവനക്കാർ ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും, കുടുംബാഗങ്ങളുടെയും സർക്കാരിനോടുള്ള ശക്തമായ പ്രതിഷേമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് വിനോദ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ എസ് കെ സുനിൽകുമാർ, വിഷ്ണു സലിംകുമാർ, ഡി ഗീത , വിനോദ് മിത്രപുരം, പിക്കു വി സൈമൺ,അനു കെ അനിൽ, ദർശൻ ഡി കുമാർ, നൗഫൽ ഖാൻ, ജുഫാലി മുഹമ്മദ്,ആർ പ്രസാദ്, അൽ അമീൻ,അനിൽകുമാർ ബി , ഷെബിൻ വി ഷെയ്ക്ക്, ജോർജ് പി ദാനിയേൽ,സീന, സോഫി കെ തമ്പാൻ, തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
തദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ


