ഇലക്ഷൻ ഗൈഡ് പ്രകാശനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ കലക്ടറേറ്റ് പമ്പാ കോൺഫറൻസ് ഹാളിൽ പ്രകാശനം ചെയ്തു. 2025 തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന തീയതികൾ, ജില്ലയുടെ സമഗ്രവിവരം, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെയും വോട്ടർമാരുടെയും എണ്ണം, പോളിംഗ് സ്റ്റേഷനുകളുടെ വിവരം, ജില്ല തിരഞ്ഞെടുപ്പ് ടീം അംഗങ്ങൾ, ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങൾ, നടപടിക്രമം, മാതൃക പെരുമാറ്റചട്ടം, ഹരിതചട്ടം, മാധ്യമപ്രവർത്തകർ പാലിക്കേണ്ട നിർദേശം തുടങ്ങിയവ കൈപുസ്തകത്തിലുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, ജില്ലാതല മീഡിയ റിലേഷൻസ് സമിതി അംഗം ബിജു കുര്യൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *