‘ഹാർട്ട്ബീറ്റ്സ് ‘ സുവർണ്ണ ജൂബിലി ആഘോഷം ; ഇന്ന് പ്രാർത്ഥന ദിനം.

Music
Print Friendly, PDF & Email

തിരുവല്ല: ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ ‘ഹാർട്ട്ബീറ്റ്സ് ‘ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീത സായാഹ്നം ജനുവരി 18ന് തിരുവല്ലയിൽ സംഘടിപ്പിക്കുന്നു. അതിന്റെ മുന്നോടിയായി ഇന്ന് പ്രാർത്ഥന ദിനമായി വേർതിരിച്ചു. കോർഡിനേറ്റർ മുല്ലമംഗലം തമ്പി കുര്യന്റെ വസതിയിൽ രാവിലെ 10മുതൽ 1വരെ പ്രാർത്ഥന യോഗം നടക്കും.

മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവൻഷൻ സെന്ററിൽ ജനുവരി 18ന് വൈകിട്ട് 5ന് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.

” ഹാർട്ട്ബീറ്റ്സ് ” എന്നത് ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത ടീമിന്റെ പേരാണ്.സുവിശേഷവൽക്കരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയാണിത്. കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

9388277772.9449839711.

Leave a Reply

Your email address will not be published. Required fields are marked *