ശ്രീ.ജിജോ രാജകുമാരിയുടെ FB പോസ്റ്റ്….
കോമഡിയുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന പ്രിയപ്പെട്ട കോട്ടയം സോമരാജ് ചേട്ടൻ വിടവാങ്ങി. നിരവധി ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളുടെയും കോമഡി സ്കിറ്റുകളിലൂടെയും സിനിമകളിലൂടെയും കോമിക്സുകളിലൂടെയും എല്ലാം നിറഞ്ഞുനിന്ന അതുല്യ പ്രതിഭയാണ് കോട്ടയം സോമരാജ്. ചിരിയോടെ എല്ലാം കണ്ട് ചിരിയാൽ മറഞ്ഞ പ്രതിഭയ്ക്ക് കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.. സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഷെയർ ചെയ്യപ്പെട്ട് പോയിരുന്നത് കാസറ്റുകൾ ആയിരുന്നു. അവയിൽ കൂടുതലും കോമഡികൾ നിറഞ്ഞ കാസറ്റുകൾ. അപൂർവ്വമായ അന്നൊക്കെസിനിമകളുടെ ശബ്ദരേഖകൾ കേട്ടിരുന്നുള്ളൂ.പിന്നെ കിട്ടിയിരുന്നത് പാട്ടുകളുടെ കാസറ്റുകൾ ആയിരുന്നു.ഇവയിൽ ഒക്കെയും എനിക്ക് പ്രധാനം കോമഡി കാസറ്റുകൾ ആയിരുന്നു. കോട്ടയം സോമരാജ്, അബി, സാഗർ ഷിയാസ് തുടങ്ങിയവരൊക്കെയും എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോൾ പറഞ്ഞ ഈ മൂന്നുപേരും നമ്മെ വിട്ടു പോയിരിക്കുന്നു. ഇവർ പകർന്നുനൽകിയ ചിരിയാലാണ് മുന്നിൽകണ്ട സങ്കടങ്ങളെയെല്ലാം മറച്ചിരുന്നത്.അതൊക്കെയും ഇവരനുഭവിച്ച സങ്കടങ്ങൾ മറിക്കാൻ ആയിട്ടായിരുന്നു ഇവർ ചിരികൾ എഴുതിയിരുന്നത് ചിരികൾ മറ്റുള്ളവർക്ക് പകർന്ന നൽകിയിരുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ദൂരദർശനിൽ വന്നിരുന്ന കോമഡി സീരിയലുകൾ മുടങ്ങാതെ കണ്ടപ്പോഴൊക്കെയും ഇവരുടെയെല്ലാം മുഖങ്ങൾ കണ്ടു ഏറെ ആഹ്ലാദിച്ചവൻ ആയിരുന്നു ഞാൻ. പിൽക്കാലത്ത് ഫലിതമെഴുത്തിന്റെ ഒരു കാലഘട്ടത്തിൽ ഇവരെയെല്ലാം നേരിൽ കാണുവാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എനിക്ക് ഏറെ സന്തോഷം നൽകുന്നു.ഇന്നും ഏറെ ഇഷ്ടപ്പെടുകയാണ് ആ പഴയ കോമഡി കാസറ്റുകൾ നിറഞ്ഞ് നിന്ന ആ നല്ല കാലത്തെ ഓർക്കുമ്പോൾ…
ചിരി പകർന്നു നൽകിയ പ്രിയപ്പെട്ട സോമരാജ് ചേട്ടൻ കൂടി ഇന്ന് വിട പറഞ്ഞിരിക്കുന്നു… ആദരാഞ്ജലികൾ
What do you feel about this post?
Like
Love
Happy
Haha
Sad

