മഴക്കാലത്ത് പ്രത്യേകിച്ചും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഔഷധ പാനീയം ആണ് “കാഡ”. ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പാനീയം വെറും 10 മിനിട്ടിനുളളിൽ റെഡിയാകും. കൊവിഡ് വ്യാപനം ചെറുക്കുന്നതിന് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതോടെയാണ് ഈ പാനീയം ചർച്ചയായത്. ഇത് എങ്ങനെയാണ് തയ്യാറാക്കും .. ?
1. വെളളം ( 2 കപ്പ്)
2. ഇഞ്ചി ( 1 ടീസ്പൂൺ)
3. ഗ്രാമ്പൂ ( 4-5)
4. കുരുമുളക് ( 5-6)
5. തുളസി ഇല ( 5-6)
6. തേൻ ( 1/2 ടീസ്പൂൺ)
7. കറുവപ്പട്ട ( 1 ടീസ്പൂൺ)
8. ഇരട്ടിമധുരം ( ആവശ്യത്തിന്)
ഒരു പാത്രത്തിൽ ചെറിയ ചൂടിൽ 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് ഗ്രാമ്പൂ (4-5),കുരുമുളക് (5-6), തുളസി ഇല (5-6) ചേർക്കുക . ചെറിയ ചൂടിൽത്തന്നെ 10 മിനിറ്റോളം നന്നായി തിളപ്പിച്ചതിന് ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിക്കാം. അതിലേക്ക് 1/2 ടീസ്പൂൺ തേനും 1 ടീസ്പൂൺ കറുവപ്പട്ടയും ഇട്ട് കുടിക്കാം. ഇരട്ടിമധുരം ഉണ്ടെങ്കിൽ അത് ചേർത്തും കുടിക്കാം. മഴക്കാലത്ത് പ്രത്യേകിച്ചും ഒരു നല്ല ഔഷധം തന്നെയാണ് ഈ പാനീയം .


