തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്. ഏപ്രിൽ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ അടുത്ത മാസം ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചിക്കുന്നത്.


