ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ : ഡോ.ജോൺസൺ വി ഇടിക്കുള

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ ആയിരുന്നുവെന്ന് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള . ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയെ മാത്രമല്ല ദുഃഖ ത്തിലാഴ്ത്തിയത്.സ്നേഹം,കാരുണ്യം,കരുണ,നീതി,സമാധാനം, എളിമ എന്നിവയുടെ വിളനിലമായിരുന്നു സമാനതകളില്ലാത്ത ആ സവിശേഷമായ വൃക്തിത്വം.എപ്പോഴും നിരാലംബർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം നിന്ന യഥാർത്ഥ ഇടയ ശ്രേഷ്ഠൻ ആയിരുന്നു അദ്ദേഹം.

പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു ;ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള വലിയ ഇടയൻ ഇനി ജന ഹൃദയങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *