പത്തനംതിട്ട – ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ അസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡൻ്റുമായിരുന്ന എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകുന്നേരം 7.10 ഓടെ പത്തനംതിട്ട മിനീ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോ എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് കാർത്തിക പ്രദീപ് ചേംബറിലേക്ക് വിളിച്ച് വരുത്തിയാണ് പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വാദം കേട്ടത്. തുടരന്ന് എൻ വാസുവിന 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് കൊട്ടാരക്കര സബ് ജെയിലിലേക്കയച്ചു. 8. 10 ഓടെയാണ് അന്വേഷണ സംഘം എൻ വാസുവുമായി കോടതിക്ക് പുറത്തേക്ക് എത്തിയത്. എന്തെങ്കിലും പറയാനുണ്ടൊ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. എൻ വാസു കൂടി അറസ്റ്റിലായതോടെ ശബരിമല സ്വർണ്ണ കൊള്ള കേസിൽ 5 ആമത്തെ അറസ്റ്റ് ആണ് ഉണ്ടായത്.


