തീവ്ര-വോട്ടർ-പട്ടിക-പരിഷതീവ്ര-വോട്ടർ-പട്ടിക-പരിഷതീവ്ര-വോട്ടർ-പട്ടിക-പരിഷറാന്നി – തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയൽ ഉന്നതിയിൽ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ചൊള്ളനാവയൽ ഊരുമൂപ്പൻ പിജി അപ്പുക്കുട്ടൻ, അടിച്ചിപുഴ ഊരുമൂപ്പൻ രാഘവൻ എന്നിവർക്ക് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ എ കെ ലത ഫോം വിതരണം ചെയ്തു.
പൊതുജനങ്ങൾക്ക് വളരെ ലളിതമായി ബിഎൽഒ മാരുടെ സഹായത്തോടെ പരിഷ്‌കരണത്തിൽ പങ്കെടുക്കാനാകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹകരണം ഉറപ്പാക്കണം. 2002 വോട്ടർ പട്ടിക ബൂത്ത് ലെവൽ ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും ഫോം പൂരിപ്പിക്കുന്നതിന് ഇത് കൂടുതൽ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം ജില്ലയിൽ നവംബർ നാലിന് ആരംഭിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർമാരുടെ വീട്ടിൽ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടർമാർക്ക് ഫോം പൂരിപ്പിക്കുന്നതിന് ബിഎൽഒ മാർ സഹായിക്കും. എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ ഒമ്പതിനും ആവശ്യങ്ങൾക്കും എതിർപ്പുകൾക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
ഡെപ്യൂട്ടി കലക്ടർമാരായ ബീന എസ് ഹനീഫ്, ആർ ശ്രീലത, ടിഡിഒ എസ് എ നജീം, ടിഇഒ ഗോപകുമാർ, റാന്നി തഹസിൽദാർ ആവിസ് കുമരമണ്ണിൽ, അത്തിക്കയം ഷാജിൽ കുമാർ, പഴവങ്ങാടി വില്ലേജ് ഓഫീസർ ഹാജിറ ബീവി, സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം ആർ രാജപ്പൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബൂത്ത് ലെവൽ ഏജന്റ്‌സ് എന്നിവർ പങ്കെടുത്തു.


