ശബരിമല തീർത്ഥാടന നടത്തിപ്പിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും പിന്മാറിയോ ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല തീർത്ഥാടനത്തിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും പൂർണ്ണമായും പിൻമ്മാറിയ അവസ്ഥയിലാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരൊപിച്ചു. തീർത്ഥാടന കാലം ആരംഭിക്കാൻ പത്ത് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പൊഴും പ്രാഥമിക ഒരുക്കങ്ങൾ പോലും നടന്നിട്ടില്ല. മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടന്നുവന്നിരുന്ന അവലോകന യോഗങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. മോഷണത്തിൽ അല്ലാതെ സർക്കാരിനോ ദേവസ്വം ബോർഡിനൊ യാതൊന്നിലും താത്പര്യമില്ല.

ശബരിമലയിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാവണം. ഇതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പടെ ഒപ്പ് ശേഖരണവും കേരളത്തിൽ വിശ്വാസികളെ നേരിൽകണ്ട് വിവരങ്ങൾ ബോദ്ധ്യപ്പെടുത്താനായി, വ്യാപകമായ ഗൃഹ സമ്പർക്ക പരിപാടികളും സംഘടിപ്പിക്കുമെന്നും പി കെ കൃഷ്ണദാസ് റഞ്ഞു. പത്തനംതിട്ട ബി ജെ പി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *