പത്തനംതിട്ട – കേരളത്തിനകത്തും പുറത്തും നിന്നും ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെ യു ഡബ്ലിയു ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മാധ്യമ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പടെയുള്ള വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. ഇന്ന് രാവിലെ 10 ന് മുതിർന്ന മാധ്യമ പ്രവർത്തകരുടെ സംഗമം നടക്കും. വൈകിട്ട് 5 ന് ടൗൺ സ്ക്വയറിൽ നടക്കുന്ന ട്രെഡ് യൂണിയൻ സമ്മേളനം മന്ത്രി പി പ്രസാദ് ഉത്ഘാടനം ചെയ്യും. 7 മണിമുതൽ ടൗൺ സ്‌ക്വയറിൽ പാർവ്വതി ജഗദീഷ് നയിക്കുന്ന ” PARVIMUSIX ” ബാൻഡ് സംഗീത സന്ധ്യ.
നാളെ 8 ആം തീയതി രാവിലെ 9 30 ന് സമ്മേളന നഗരിയിൽ പതാക ഉയർത്തും. പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വീണാ ജോർജ്, നിയമസഭാ ഡെപ്യുട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ, ആൻ്റോ ആൻ്റണി എംപി, മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ, നരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

