ന്യൂനപക്ഷ വികസന സദസിൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന നിലപാട് അവരുമായി ചർച്ച ചെയ്യും

Kerala Pathanamthitta

പത്തനംതിട്ട – ന്യൂനപക്ഷ വികസന സദസിൽ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നിലപാടിനെപ്പറ്റി മലപ്പുറത്തെ നേതാക്കളുമായി സംസാരിക്കും. സെറ്റിൽ ചെയ്യാൻ പറ്റാത്ത ഒരു വിഷയവും സംസ്ഥാന യുഡിഎഫിൽ ഇല്ല. അയ്യപ്പ സംഗമത്തിനു എതിരായി യു ഡി എഫ് ഒന്നും പറഞ്ഞിട്ടില്ല. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിരവധി യൂ ഡി എഫ് പ്രവർത്തകർക്കും എൻ.എസ്.എസ് പ്രവർത്തകരും അടക്കമുള്ള നിരവധി ആളുകൾക്കെതിരെയുള്ള കേസുകൾ നിലനിൽക്കുകയാണ്. കേസുകളിൽ പ്രതിയാക്കപ്പെട്ട എല്ലാവരുടെയും കേസുകൾ പിൻവലിക്കണം എന്നതാണ് യു ഡി എഫിൻ്റെ നിലപാട്. യൂ ഡി എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തി ഇടത് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം എന്നതുമാണ് തങ്ങളുടെ ആവശ്യം. യൂ ഡി എഫ് ചൂണ്ടിക്കാട്ടിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ യുഡിഎഫ് ജില്ലാ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അടൂർ പ്രകാശ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *