കണ്ണൂർ – ‘പി.എം ശ്രീ’ ധാരണപത്രത്തിൽ ആരുമറിയാതെ, ആരെയുമറിയിക്കാതെ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി ശരത് രവീന്ദ്രൻ. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏത് കോണിൽ നിന്നായാലും എതിർക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘സംഘ്പരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ കാമ്പസുകളിലും നാട്ടിൻപുറങ്ങളിലും ചർച്ച ചെയ്തതും സമരം നടത്തിയതും എസ്.എഫ്.ഐയാണ്. ആ മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തേണ്ടതാണ്. കീഴടങ്ങൽ മരണവും ചെറുത്തുനിൽപ് പോരാട്ടവുമാണ്’ ഇങ്ങനെയാണ് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായി.



